ഇല്ലിനോയി മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡന്റ് ശ്രീ ജയ്ബു മാത്യു കുളങ്ങരയെ ഫോക്കാനാ എക്സികൂട്ടിവ് വൈസ് പ്രസിന്റായും നിലവിലെ പ്രസിഡന്റ് ജോർജ് പണിക്കരെ ഫൊക്കാന നാഷണൽ കമ്മറ്റിയിലേക്കും മൽസരിപ്പിക്കുന്നതിന് ഇല്ലിനോയി മലയാളി അസ്സോസിയേഷൻ എക്സികൂട്ടീവ് കമ്മറ്റി തീരുമാനിച്ചു.

പ്രസിഡന്റ് ജോർജ് പണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എക്സികൂട്ടിവ് വൈസ് പ്രസിഡന്റും ലോക കേരള സഭാംഗവുമായ റോയി മുളകുന്നം, വൈസ് പ്രസിഡന്റ് ബാബു മാത്യു സെക്രട്ടറി ഷാനി എബ്രാഹം ജോയിന്റ് സെക്രട്ടറി സിബു കുളങ്ങര ട്രഷർ ജോയി ഇണ്ടിക്കുഴി ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള തുടങ്ങിയവർ ജയ്ബുവിന്റെയും ജോർജ് പണിക്കരുടെയും വിജയത്തിനായി പ്രവർത്തിക്കുന്നതിനു തീരുമാനിച്ചു.