ചിക്കാഗോ : ചിക്കാഗോയില്‍ പുതുതായി രൂപംകൊണ്ട ബ്രദേഴ്‌സ് ക്ലബിന്റെ ഉല്‍ഘാടനവും ക്രിസ്തുമസ് പുതുവത്സരാഘോഷവും ഡിസംബര്‍ 28ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ക്ലബ് ഹാളില്‍ വെച്ച് (61 E. Fullerton Ave, Addison, IL) നടത്തപ്പെടുന്നതാണ്. പ്രസിഡന്റ് ജോസ് സൈമണ്‍ മുണ്ടപ്ലാക്കിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇന്ത്യാ പ്രസ്‌ക്ലബ് ചിക്കാഗോ പ്രസിഡന്റും കേരളാ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലി ബ്രദേഴ്‌സ് ക്ലബിന്റെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വ്വഹിക്കും. സംഗമം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് മാഞ്ഞൂരാന്‍ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുകുളം ആശംസകള്‍ നേരും.
ചിക്കാഗോയില്‍ മലയാളി സമൂഹത്തിന് പുത്തന്‍ ഉണര്‍വ് പകര്‍ന്നുകൊടുത്തുകൊണ്ടാണ് പുതിയ ക്ലബ് രൂപം കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ക്ലബിനുണ്ടായിട്ടുള്ള വളര്‍ച്ച മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ ഫലമായിട്ടാണ്. ക്ലബ് ലക്ഷ്യം വെയ്ക്കുന്നത് കലാ, സാമൂഹ്യ, സാംസ്‌കാരിക, കാരുണ്യ രംഗങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടും അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് മലയാളി സാന്നിധ്യം ഉറപ്പുവരുത്തുവാനും വേണ്ടിയാണ്.
ക്ലബിന്റെ ഉല്‍ഘാടന സമ്മേളനത്തിലേക്കും തുടര്‍ന്നു നടക്കുന്ന ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷങ്ങളിലേക്കും എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
എന്ന്
ക്ലബ്  ജന. സെക്രട്ടറി ടോമി അമ്പേനാട്ട്