കൊല്‍ക്കത്ത: പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പരസ്യം പിന്‍വലിക്കണമെന്ന് ബംഗാള്‍ സര്‍ക്കാരിനോട് കൊല്‍ക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

സംസ്ഥാനത്ത്പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന രീതിയില്‍നിരവധി പരസ്യങ്ങള്‍ ബംഗാള്‍സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരായ ഹര്‍ജികളിലാണ്ഹൈക്കോടതി ഉത്തരവ്.

തന്റെ സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി മമതാ ബാനാര്‍ജി പറഞ്ഞിരുന്നു. നിരവധി പരസ്യങ്ങളും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെയാണ് ഹൈക്കോടയില്‍ ഹര്‍ജി എത്തിയത്.

ഇപ്പോള്‍ പരസ്യങ്ങള്‍ പ്രചരിക്കുന്നില്ലെന്ന് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത പറഞ്ഞെങ്കിലും ബംഗാള്‍ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരസ്യം ഇപ്പോഴും കാണുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ വാദം.കേസില്‍ ജനുവരി 9ന് വീണ്ടും വാദം കേള്‍ക്കും.