ബംഗളൂരൂ: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജി നഞ്ചുണ്ടനെ വീടീനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറും നിരൂപകനുമായ ഇദ്ദേഹം നാഗദേവനഹള്ളിയിലെ അപാര്‍ട്‌മെന്റിലായിരുന്നു താമസം..

ചൈന്നെയിലായിരുന്ന ഭാര്യയും മകനും ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് പോലീസ് സഹായത്തോടെ വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

നഞ്ചുണ്ടന്‍ കുറച്ച്‌ ദിവസങ്ങളായി കോളേജില്‍ പോകുന്നില്ലായിരുന്നു. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റാണ് വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വഹിക്കുന്നതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ചൈന്നെയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിച്ചു. ഇവരെത്തി പോലീസിനൊപ്പം വീട്ടില്‍ കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.