ന്യൂജേഴ്‌സി: നോര്‍ത്ത് ന്യൂജേഴ്‌സിയിലെ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ്  : രാജന്‍ മോഡയില്‍
വൈസ് പ്രസിഡന്‍റ്   :  സെബാസ്റ്റ്യന്‍ ജോസഫ്
സെക്രട്ടറി   :സുജിത്ത്   ഏബ്രഹാം
ട്രഷറര്‍ :   സൂസന്‍ മാത്യു
അസി. സെക്രട്ടറി, അസി. ട്രഷര്‍   മോന്‍സി സ്കറിയ
അന്നമ്മ ജോസഫ്, സി. എസ്. രാജു എന്നിവരാണ് ഓഡിറ്റര്‍മാര്‍.
കമ്മറ്റി അംഗങ്ങളായി റവ. ഫാ. ബാബു കെ. മാത്യു, റവ. പോള്‍ ജോണ്‍, ഏബ്രഹാം വര്‍ഗീസ്, ടി. എസ്. ചാക്കോ, ജെംസണ്‍ കുറിയാക്കോസ്, രാജന്‍ പാലമറ്റം, ജോയി വര്‍ഗീസ്, ജോസഫ് വര്‍ക്കി, റജി ജോസഫ്, ജിമ്മി സാമുവല്‍, സേവ്യര്‍ ജോസഫ്, നോബി പോള്‍, അജു തര്യന്‍, സാമുവല്‍ നൈനാന്‍ എന്നിവരും ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരായി പ്രൊഫ. സണ്ണി മാത്യൂസ്, വര്‍ഗീസ് പ്ലാമ്മൂട്ടില്‍, വിക്ലിഫ് തോമസ്, ഷാജി ജോണ്‍,  അഡ്വ. റോയി ജേക്കബ് കൊടുമണ്‍, എഡിസന്‍ മാത്യു എന്നിവരും പ്രവര്‍ത്തിക്കും.

റവ. ഫാ. ബാബു കെ. മാത്യു, റവ. ഫാ. വിവേക് അലക്‌സ്, റവ. ഫാ. പോള്‍ പറമ്പത്ത്, റവ. തോമസ് മങ്ങാട്ട്, റവ. സാം മാത്യു, റവ. പ്രകാശ് ജേക്കബ് ജോണ്‍ എന്നിവര്‍ സംഘടനയുടെ പേട്രന്മാരായി പ്രവര്‍ത്തിക്കുന്നു.

ജനുവരി 4ാം തീയതി ഞായറാഴ്ച  വൈകുന്നേരം  ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയില്‍വെച്ചു നടക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എഡിസന്‍ മാത്യു, പ്രസിഡന്‍റ്  (201) 207 8942 സെബാസ്റ്റ്യന്‍ ജോസഫ്, വൈസ് പ്രസിഡന്‍റ്  (201)  599  9228, അജു തര്യന്‍, സെക്രട്ടറി  (201) 724  9117  സുജിത് ഏബ്രഹാം, ട്രഷറര്‍  (201) 496  4636   രാജന്‍ മോഡയില്‍, അസി. സെക്രട്ടറി/ട്രഷറര്‍  (201) 674  7492