ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 4 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ(7800 Lyons st, Morton Grove, IL 60053) ഹാളില്‍ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടികളുടെ മുഖ്യാത്ഥിയായെത്തുന്നത് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ പ്രസിഡന്റ് റവ.ഫാ.ബാബു മഠത്തിപറമ്പില്‍ ആണ്.
മീറ്റിംഗിനുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ ആഘോഷപരിപാടികളിലേക്ക് എല്ലാവരുടെയും സാന്നിധ്യസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സന്‍ കണ്ണൂക്കാടന്‍-847 477 0564
ജോഷി വള്ളിക്കളം-312 685 6749
ജിതേഷ് ചുങ്കത്ത്- 224 522 9157
രഞ്ചന്‍ എബ്രഹാം- 847 287 0661