അഞ്ചാലുംമൂട് : പൗരത്വം നല്‍കുന്നതില്‍ മതപരമായ വിവേചനം പാടില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പി.സി.വിഷ്ണുനാഥ് . അഞ്ചാലുംമൂട്ടില്‍ വിവിധ മുസ്‌ലിം ജമാഅത്തുകളുടെ നേതൃത്വത്തില്‍ നടന്ന പൗരത്വബില്ലിനെതിരേയുള്ള പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദ് ഷാഫി മൗലവി അല്‍ കൗസരി അധ്യക്ഷത വഹിച്ചു. ആര്‍.വിജയകുമാര്‍, എസ്‌.അയൂബ്ഖാന്‍മഹ്‌ളരി, അബ്ദുല്‍ സത്താര്‍ നിസാമി, തുടങ്ങിയവര്‍ സംസാരിച്ചു . പാവൂര്‍വയലില്‍നിന്ന് ആരംഭിച്ച പ്രകടനം കടവൂര്‍ വഴി അഞ്ചാലുംമൂട്ടിലെത്തി.