ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി എം.പി. യുവാക്കളെയും വിദ്യാര്‍ഥികളെയും ആണ് രാഹുല്‍ സ്വാഗതം ചെയ്തിട്ടുള്ളത്.

പ്രിയപ്പട്ടെ വിദ്യാര്‍ഥികളെ, യുവാക്കളെ, ഇന്ത്യക്കാരനാണെന്ന് തോന്നിയാല്‍ പോരാ. ഇതുപോലുള്ള സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിക്കേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Rahul Gandhi

@RahulGandhi

Dear Students & Youth of 🇮🇳,

It’s not good enough just to feel 🇮🇳. At times like these it’s critical to show that you’re 🇮🇳 & won’t allow 🇮🇳 to be destroyed by hatred.

Join me today at 3 PM at Raj Ghat, to protest against the hate & violence unleashed on India by Modi-Shah.

6,620 people are talking about this

രാ​ജ്ഘ​​ട്ടി​ല്‍ഉ​ച്ച​ക്ക് മൂ​ന്നു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ നടക്കുന്ന കോ​ണ്‍ഗ്ര​സ് സ​ത്യ​ഗ്ര​ഹത്തില്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ മു​തി​ര്‍ന്ന നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

ഞാ​യ​റാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച പ​രി​പാ​ടി അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ തി​ങ്ക​ളാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ള്‍ക്കും കോ​ണ്‍ഗ്ര​സ് കോ​ര്‍ ക​മ്മി​റ്റി യോ​ഗം നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.