ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വ​സ്ത്ര നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​ന്പ​തു പേ​ർ മ​രി​ച്ചു. പ​ത്തു പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​വു​മാ​ണ്. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ കി​രാ​രി​യി​ലെ വ​സ്ത്ര നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. തീ​യ​ണ​യ്ക്കാ​നു​ള്ള സം​വി​ധാ​ന​മോ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ന്യൂ ​അ​നാ​ജ് മ​ണ്ഡി​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 43 പേ​ർ മ​രി​ച്ചി​രു​ന്നു.