ടൊറന്റോയിന്റോ: ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  കുര്യന്‍ പ്രക്കാനത്തിനു അമേരിക്കന്‍ മലയാളികളുടെയും കനേഡിയന്‍ മലയാളികളുടെയും  അഭിനന്ദന പ്രവാഹം. അദ്ദേഹത്തിനു ടൊറന്റോയിന്റോയിലെ  വിവിധ സംഘടനാ നേതാക്കളുടെ സംയുക്ത സ്വീകരണം  ഡിസംബര്‍ 26  നു 3 മണിക്ക്  നല്‍കുമെന്നു ബ്രാംപ്ടന്‍ മലയാളി സമാജം കമ്മറ്റിക്ക് വേണ്ടി ജനറല്‍സെക്രട്ടറി  ലതാ മേനോന്‍, സെക്രട്ടറി  ബിനു ജോഷ്വാ, വൈസ് പ്രസിഡണ്ട് ഗോപകുമാര്‍  നായര്‍ തുടങ്ങിയവര്‍ അറിയിച്ചു. മന്ത്രിമാര്‍ , എം പി മാര്‍ ,എം പി പി  മാര്‍,  മേയര്‍ തുടങ്ങിയ പ്രമുഖരെ ഈ അഭിനന്ദന യോഗത്തിലേക്ക് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍  അറിയിച്ചു.

പ്രവാസികളുടെ രാഷ്ട്രീയപ്രവേശനം എന്ന ആവശ്യവുമായി   കേരള നിയമസഭയിലേക്ക് മത്സരത്തിന്റെ ഗോദായില്‍  അങ്കപടപുറപ്പാടിനൊരുങ്ങി പ്രവാസി ലോകത്തും കേരളത്തിലും നിറസാന്നിധ്യമായ ഇദ്ദേഹം കാനഡയിലെ പ്രമുഖ സംഘടനയായ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ പ്രസിഡന്‍റ് ആണ്.  വിജയകരമായി പത്തുവര്ഷം പൂര്‍ത്തിയാക്കിയ  പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയന്‍ നെഹ്രുട്രോഫിവള്ളംകളിയുടെ നെടുനായകനാണ് ഇദ്ദേഹം. നോര്‍ത്ത് അമേരിക്കയിലെ ആദ്യ ഓണ്‍ലൈന്‍ ചാനലായ മലയാള മയൂരം ടി വി യുടെ സ്ഥാപകന്‍, പ്രവാസി മലയാളി മുന്നണി ചെയര്‍മാന്‍ , തുടങ്ങി വിവിധ മേഘലയില്‍ ശ്രീ പ്രക്കാനം പ്രവാസി ലോകത്ത്‌സജീവമാണ്.

ആദ്യ ലോക കേരള സഭയില്‍ കാനഡയില്‍ നിന്ന്  പ്രത്യേക ക്ഷണിതാവായി ഇദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് പ്രവസികുടെ രാഷ്ട്രീയ പ്രവേശനം ഉള്‍പ്പെടെയുള്ള അവിശ്യങ്ങള്‍ അദ്ദേഹം ലോക കേരള സഭയില്‍  അവതരിപ്പിച്ചിരുന്നു.

ശ്രീ കുര്യന്‍ പ്രക്കാനത്തെ ബ്രംപ്ടന്‍  മലയാളാളി സമാജം കൂടിയ പ്രത്യേക മീറ്റിങ്ങില്‍ കമ്മറ്റി അഭിനന്ദിച്ചു. എല്ലാ വിജയ ആശംസകളും അദ്ദേഹത്തിന് സമാജം  ബോര്‍ഡ് ഓഫ്  ട്രസ്റ്റീസ് ആയ ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി അഭിവന്ദ്യ ബിഷപ്പ് ജോസ് കല്ലുവേലില്‍, സജീബ് കോയ,  മനോജ് കരാത്ത തുടഞ്ഞിയവര്‍ നേര്‍ന്നു.

ബ്രാംപ്ടന്‍  സമാജത്തിന്റെ മാത്രമല്ല കാനേഡിയന്‍  മലയാളികളുടെ  മിന്നുന്ന അഭിമാനമായി കുര്യന്‍ പ്രക്കാനം  മാറിയെന്നു  ജനറല്‍ സെക്രട്ടറി ലതാ മേനോന്‍  സെക്രട്ടറി ബിനു ജോഷ്വാ ജോയിന്റ്  സെക്രട്രറി  ഉമ്മന്‍ ജോസഫ്  എന്നിവര്‍  പറഞ്ഞു.

കുര്യന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഏല്ലാ  നല്ലവരായ ആളുകളുടെയും ഒപ്പം സമാജം  അടിയുറച്ചു നില്‍ക്കുമെന്ന് സമാജം വൈസ് പ്രസിഡണ്ട്   ഗോപകുമാര്‍ നായര്‍,   ജോസഫ് പുന്നശ്ശേരി,  ഷിബു  ചെറിയാന്‍, സണ്ണി കുന്നംപള്ളില്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.

സമാജത്തെ ശക്തമായി നയിച്ച് വള്ളംകളിയെ  ഈ നാടിന്‍റെ ഉത്സവമാക്കിയ കുര്യനില്‍ഹ നിന്ന് ഈ സമൂഹം കൂടുതല്‍ നേതൃത്വം എനിയും  പ്രതീക്ഷി ക്കുന്നതായി  ഫാസില്‍ മുഹമ്മദ്, മത്തായി മാത്തുള്ള,   സഞ്ജയ്  മോഹന്‍ , ഡേവിസ്  ഫെര്‍ണാണ്ടസ് മുജീബ്  റഹുമാന്‍, സാം  പുതുക്കേരില്‍  തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.