ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ (പെന്‍സില്‍വാനിയ അസോസിയേഷന്‍ ഓഫ് മലയാളീ പ്രോസ്പിരിറ്റി ആന്‍ഡ് അഡ്വാന്‍സ്മെന്റ്റ്) അസോസിയേഷന്‍ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പമ്പ കമ്മ്യൂണിറ്റി സെന്റ്ററില്‍ നടന്ന വാര്‍ഷീക സമ്മേളനത്തില്‍ പ്രെസിഡന്റ്റ് മോഡി ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമോദ് നെല്ലിക്കാല വാര്‍ഷീക റിപ്പോര്‍ട്ടും ട്രെഷറര്‍ ജോര്‍ജ് ഓലിക്കല്‍ വാര്‍ഷീക അക്കൗണ്‍സും അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അലക്‌സ് തോമസ് (പ്രെസിഡന്റ്റ്), ഫിലിപ്പോസ് ചെറിയാന്‍, ജൂലി ജേക്കബ് (വൈസ് പ്രെസിഡന്റ്റ്), ജോണ്‍ പണിക്കര്‍ (സെക്രട്ടറി), സുമോദ് നെല്ലിക്കാല, റോണി വര്‍ഗീസ് അസ്സോസിയേറ്റ് സെക്രട്ടറീസ്), ജോര്‍ജ് ഓലിക്കല്‍ (ട്രസ്റ്റീ), ജേക്കബ് കോര (അക്കൗണ്ടന്റ്റ്), മാക്സ്വെല്‍ ജിഫോര്‍ഡ് (ഓഡിറ്റര്‍), എന്നിവരെയും ചെയര്‍ പേഴ്‌സണ്‍സ് ആയി ജോര്‍ജ് നടവയല്‍ (ആര്‍ട്‌സ്), അലക്‌സ് തോമസ് (ബില്‍ഡിംഗ് കമ്മിറ്റി), സുധ കര്‍ത്താ (ലീഗല്‍ ആന്‍ഡ് സിവിക്), മോഡി ജേക്കബ് (എഡിറ്റോറിയല്‍ ബോര്‍ഡ്), തോമസ് പോള്‍ (ഫെസിലിറ്റി), റോയ് ശാമുവേല്‍ (ലിറ്റററി), വി വി ചെറിയാന്‍ (മെമ്പര്‍ഷിപ്), എബി മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), രാജന്‍ ശാമുവേല്‍ (ഫണ്ട് റെയിസിംഗ്), എ എം ജോണ്‍ (പബ്ലിക് റിലേഷന്‍), ബോബി ജേക്കബ് (യൂത്ത് ആക്ടിവിറ്റി), ഡൊമിനിക് ജേക്കബ് (ലൈബ്രറി) എന്നിവരെ തിരഞ്ഞെടുത്തു.

പ്രെസിഡെന്റ്റായി തിരഞ്ഞെടുക്കപ്പെട്ട അലക്‌സ് തോമസ് 35 വര്‍ഷമായി ഫിലാഡല്‍ഫിയയില്‍ സാമൂഹിക സേവനം നടത്തിവരുന്നു. ഫൊക്കാനയുടെ വൈസ് പ്രെസിഡന്റ്റ്, അസോസിയേറ്റ് സെക്രട്ടറി, റീജിയണല്‍ വൈസ് പ്രെസിഡന്റ്റ്, ക്രിസ്റ്റോസ് ചര്‍ച്ച് വൈസ് പ്രെസിഡന്റ്റ്, ഏഷ്യന്‍ കമ്മ്യൂണിറ്റി അഡൈ്വസറി കൌണ്‍സില്‍ അംഗം, പോലീസ് കമ്മീഷണര്‍ അഡൈ്വസറി കൌണ്‍സില്‍ അംഗം, അറ്റോണി ജനറല്‍ അഡൈ്വസറി കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വച്ചിട്ടുണ്ട്. ഇപ്പോള്‍ സിറ്റി കണ്‍ട്രോളര്‍ റെബേക്ക റിന്‍ ഹാര്‍ട്ടിന്റ്‌റെ ഉപദേശക സമിതിയിലും, പമ്പ കമ്മ്യൂണിറ്റി സെന്റ്റര്‍ വിഷന്‍ 2020 ചെയര്‍ പേഴ്‌സണ്‍ ആയും പ്രെവര്‍ത്തിക്കുന്നു.

സെക്രട്ടറി ജോണ്‍ പണിക്കര്‍ പമ്പ വൈസ് പ്രെസിഡന്റ്റ്, സെയിന്റ്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ട്രെഷറര്‍ ജോര്‍ജ് ഓലിക്കല്‍ റീജിയണല്‍ വൈസ് പ്രെസിഡന്റ്റ്, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍, പമ്പ പ്രെസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ അഡ്വ ബാബു വര്‍ഗീസ്, സെക്രട്ടറി സുധ കര്‍ത്താ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പ് ഏക കണ്ഠമായിരുന്നു. വനിതാ ഫോറം, സ്‌പോര്‍ട്‌സ് എന്നീ വകുപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടത്തപ്പെടും.

പുതിയ ഭാരവാഹികള്‍ക്ക് മോഡി ജേക്കബ് ആശംസകള്‍ നേര്‍ന്നു. സുമോദ് നെല്ലിക്കാല നന്ദി പ്രെകാശനം നടത്തി.

പുതിയ വര്‍ഷത്തെ പ്രെവര്‍ത്തന ഉല്‍ഘാടനവും, സ്ഥാനാരോഹണ ചടങ്ങും പമ്പയുടെ പുതുവത്സരാഘോഷത്തോടനുബന്ധിച്ചു ജനുവരി 11 നു നടത്തപ്പെടും.