ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം. കാ​ഷ്മീ​രി​ലെ നൗ​ഷേ​ര​യി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം. ഇ​തേ​തു​ട​ർ​ന്നു ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യും പാ​ക് സൈ​ന്യം അ​തി​ർ​ത്തി ലം​ഘി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. മെ​ൻ​ദാ​ർ, കൃ​ഷ്ണ ഘ​തി, പൂ​ഞ്ച് സെ​ക്ട​റു​ക​ളി​ലാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം.