ല​ക്നോ: ഭീ ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ അ​റ​സ്റ്റ് ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെതി​രെ ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് ഡ​ൽ​ഹി ജു​മാ മ​സ്ജി​ദി​ലാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ദ്ദേ​ഹ​ത്തെ ബ​ല​മാ​യി അ​റ​സ്റ്റു ചെ​യ്തു. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്പോ​ൾ പ്രാ​ദേ​ശി​ക പ്ര​ശ്നം ഉ​ന്ന​യി​ക്കു​ന്ന​തും പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ ശ​നി​യാ​ഴ്ച​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പി​ന്നീ​ട് ആ​സാ​ദി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, ക​ലാ​പം സൃ​ഷ്ടി​ക്ക​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ അ​ട​ക്ക​മു​ള്ള 11 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജു​മാ മ​സ്ജി​ദി​ലെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ക്കാം എ​ന്ന ഉ​റ​പ്പി​ലാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ക​സ്റ്റ​ഡി​യി​ൽ പോ​കാ​ൻ ത​യാ​റാ​യ​ത്. ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ച​ന്ദ്ര​ശേ​ഖ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.