സിനിമാതാരങ്ങളെപ്പോലെതന്നെ അവരുടെ മക്കളും പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ പേരക്കുട്ടിയെ കുറിച്ച്‌ അമിതാഭ് ബച്ചന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കുടുംബത്തിന്റെ അഭിമാനം, പെണ്‍കുട്ടികളുടെ അഭിമാനം, ഞങ്ങളുടെ പ്രിയപ്പെട്ട ആരാധ്യ എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞിരിക്കുന്നത്. സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ ആരാധ്യ നടത്തിയ പ്രസംഗമാണ് ഇതിന് പിന്നില്‍.

കുടുംബത്തിന്റെ അഭിമാനം, പെണ്‍കുട്ടികളുടെ അഭിമാനം. എല്ലാ സ്ത്രീകളുടെയും അഭിമാനം. ഞങ്ങളുടെ പ്രിയപ്പെട്ട ആരാധ്യ എന്നാണ് അമിതാഭ് ബച്ചന്‍ എഴുതിയിരിക്കുന്നത്. സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ ആരാധ്യ നടത്തിയ പ്രോഗ്രാം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രോഗ്രാമില്‍ ആരാധ്യയുടെ വാക്കുകള്‍ പ്രശംസപിടിച്ചുപറ്റി. ഞാന്‍ ഒരു പെണ്‍കുട്ടി. ഞാന്‍ ഒരു പുതിയ യുഗത്തിന്റെ സ്വപ്നം. ഞാന്‍ പുതിയ ലോകത്തില്‍ ഉണരും, ഞാന്‍ സുരക്ഷിതരായിരിക്കുന്ന ഒരു ലോകത്തില്‍. ഞാന്‍ സ്‌നേഹിക്കപ്പെടും, എന്നെ ബഹുമാനിക്കും.

അഹങ്കാരത്തിന്റെ അജ്ഞതയാല്‍ എന്റെ ശബ്ദം നിശബ്ദമാകാതെ, ജ്ഞാനം കൊണ്ട് കേള്‍ക്കുന്ന ഒരു ലോകം. ജീവിതത്തിന്റെ പുസ്തകത്തില്‍ നിന്ന് മനുഷ്യത്വത്തിന്റെ നദിയിലേക്ക് അറിവ് സ്വതന്ത്രമായി ഒഴുകും- എന്നിങ്ങനെയായിരുന്നു ആരാധ്യയുടെ വാക്കുകള്‍. ധിരുഭായ് അംബാനി സ്‌കൂളിലാണ് ആരാധ്യ പഠിക്കുന്നത്.