ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യ​ച്ചൂ​രി. ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണു മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ന് യെ​ച്ചൂ​രി മ​റു​പ​ടി ന​ൽ​കി​യ​ത്.

പൗ​ര​ത്വ​നി​യ​മം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ആ​ർ​ക്കും പൗ​ര​ത്വം ന​ൽ​ക​രു​തെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ല്ല പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം. ആ​ർ​ക്കും പൗ​ര​ത്വം കൊ​ടു​ക്ക​രു​തെ​ന്ന​ല്ല ന​മ്മ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തി​ൽ​നി​ന്നു മു​സ്ലിം​ക​ളെ മാ​ത്രം ഒ​ഴി​വാ​ക്കു​ന്ന​തി​നെ​യാ​ണ് എ​തി​ർ​ക്കു​ന്ന​ത്. എ​ല്ലാ മ​ത​ത്തി​ലു​ള്ള​വ​ർ​ക്കും നി​യ​മം ഒ​രു പോ​ലെ ബാ​ധ​ക​മാ​യി​രി​ക്ക​ണം. എ​ന്തു​കൊ​ണ്ടു മു​സ്ലിം​ക​ളെ മാ​ത്രം ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നു മോ​ദി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.

പീ​ഡ​നം നേ​രി​ട്ട് അ​ഭ​യാ​ർ​ഥി​ക​ളാ​യി ഇ​ന്ത്യ​യി​ലേ​ക്കു വ​ന്ന​വ​ർ​ക്കു പൗ​ര​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നു ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ല. ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം തു​ട​രാ​നു​ള്ള പോ​രാ​ട്ട​മാ​ണ്, അ​തു തു​ട​രും. പോ​ലീ​സ് ന​ട​ത്തു​ന്ന ക്രൂ​ര​ത​ക​ൾ​ക്ക് ആ​രു മ​റു​പ​ടി പ​റ​യു​മെ​ന്നും യെ​ച്ചൂ​രി ചോ​ദി​ച്ചു.