ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ഡ​ല്‍​ഹി​യി​ലെ രാം​ലീ​ല മൈ​താ​നി​യി​ല്‍ പ്ര​തി​ഷേ​ധം. ബി​ജെ​പി​യു​ടെ ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ച്‌ രാം​ലീ​ല​യി​ല്‍ ന​ട​ത്തി​യ പാ​ര്‍​ട്ടി യോ​ഗ​ത്തി​ലാ​ണു മോ​ദി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ​കു​റി​ച്ചു പ്ര​ധാ​ന​മ​ന്ത്രി പ​രാ​മ​ര്‍​ശി​ക്ക​വെ​യാ​ണു കാ​ണി​ക​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് ഒ​രാ​ള്‍ എ​ഴു​ന്നേ​റ്റു​നി​ന്നു പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​യാ​ളെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ മാ​റ്റി. പൗ​ര​ത്വ നി​യ​മം രാ​ജ്യ​ത്തി​ന്‍റെ ന​ല്ല ഭാ​വി​ക്കു വേ​ണ്ടി​യാ​ണ് എ​ന്നു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഒ​രാ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ഴു​ന്നേ​റ്റ​തെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. പ്ര​തി​ഷേ​ധി​ച്ച ആ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. ഇ​യാ​ളെ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി എ​ന്നു മാ​ത്ര​മാ​ണു പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.