കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച്‌ പണിതമതിനായി അടുത്ത ആഴ്ച മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും. എന്നാല്‍ ഇന്‍ഷുറന്‍സ് തുക സംബന്ധിച്ച കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാത്തതിനാല്‍ സമീപവാസികള്‍ ആശങ്കയിലാണ്. പരിഹാരമുണ്ടാക്കാമെന്ന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും രേഖാമൂലമുള്ള ഉറപ്പ് നല്‍കിയിട്ടില്ല.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇനി 20 ദിവസം മാത്രമേ ബാക്കിയുള്ളൂ. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ദിവസം അടുത്തുവരുമ്ബോള്‍ സമീപവാസികള്‍ ഒന്നടങ്കം ആശങ്കയിലാണ്. ഇന്‍ഷുറന്‍സ് തുക സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഫ്ളാറ്റുകളുടെ ചുമരുകള്‍ പൊളിച്ചുതുടങ്ങിയപ്പോള്‍ തന്നെ അടുത്തുള്ള പല വീടുകളിലും വിള്ളല്‍ വീണിരുന്നു. പൂര്‍ണ്ണമായും പൊളിച്ചുനീക്കുമ്ബോള്‍ വലിയ നാശനഷ്ടമുണ്ടാകുമെന്ന പേടിയിലാണ് സമീപവാസികള്‍ ഇപ്പോള്‍.

മരടിലെ ഫ്ളാറ്റുകള്‍ ജനുവരി 11 നും 12 നുമാണ് പൊളിച്ചുനീക്കുക. ജനുവരി 11ന് ആല്‍ഫ രണ്ട് ടവറുകള്‍, ഹോളി ഫെയ്ത്ത് എന്നിവ പൊളിക്കും. 12 ന് ഗോള്‍ഡന്‍ കായലോരം, ജയിന്‍ ഫളാറ്റുകളാണ് പൊളിക്കുക. മൂന്നാം തീയതി മുതല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച്‌ തുടങ്ങും. ഫ്ളാറ്റുകളിലെ തൂണുകളിലും ചുമരുകളിലും തയ്യാറാക്കിയ ദ്വാരങ്ങളിലാണ് സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുക.