അറ്റ്ലാന്റ: ആഡംബര കപ്പലുകള്‍ കൂട്ടിയിടിച്ച്‌ ആറുപേര്‍ക്ക് പരിക്കേറ്റു. മെക്‌സികോയിലെ കൊസുമെല്‍ തുറമുഖത്ത് വെള്ളിയാഴ്ച രാവിലെ കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ കപ്പലുകളായ കാര്‍ണിവല്‍ ​ഗ്ലോറിയും കാര്‍ണിവല്‍ ലെജന്‍‌ഡുമാണ് കൂട്ടിയിടിച്ചത്. ഇതില്‍ കാര്‍ണിവല്‍ ഗ്ലോറിയിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഈ കപ്പലിന്റെ ഡെക്കിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്.

നിസാരമായി പരിക്കേറ്റ യാത്രക്കാരെ കാര്‍ണിവല്‍ ​ഗ്ലോറി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. രണ്ട് കപ്പലുകള്‍ക്കിടയില്‍ ഉണ്ടായ അലിഷന്‍ കാരണമാണ് അപകടം സംഭവിച്ചതെന്നും നങ്കൂരമിട്ടിരുന്ന കപ്പല്‍ മറ്റൊരു കപ്പലില്‍ വന്നിടിക്കുന്ന പ്രതിഭാസത്തിന് സാങ്കേതികമായി അലിഷന്‍ (allision) എന്നാണ് പറയുന്നതെന്നും കമ്ബനി അധികൃതര്‍ അറിയിച്ചു. അതോടൊപ്പം തന്നെ കപ്പലിനുണ്ടായ നാശനഷ്ടമെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കുകയുള്ളുവെന്ന് കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍ വക്താവ് അറിയിച്ചു.

Matthew Bruin@BruinMatthew

Carnival Glory just crashed into Carnival Legend and almost crashed into Oasis of the Seas at the Cozumel cruise port.

Embedded video

15.9K people are talking about this

അതേസമയം കപ്പലുകള്‍ കൂട്ടിയിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. കാര്‍ണിവല്‍ ഗ്ലോറി തുറമുഖത്തേക്ക് അടുക്കുന്നതിനിടെ തുറമുഖത്തെത്തിയ കാര്‍ണിവല്‍ ലെജന്‍ഡില്‍ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നു.