തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ കേ​ന്ദ്ര​ത്തി​ന്‍റെ പി​ആ​ര്‍​ഒ​യെ പോ​ലെ പെ​രു​മാ​റ​രു​തെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ വെ​ള്ള​പൂ​ശാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ശ്ര​മി​ക്കു​ന്ന​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഈ ​നി​ല​പാ​ടു​ക​ളി​ല്‍​നി​ന്ന് അ​ദ്ദേ​ഹം പിന്മാ​ണ​മെ​ന്നും സു​ധീ​ര​ന്‍ കൂ​ടി​ച്ചേ​ര്‍​ത്തു.

മ​ഹാ​ത്മ ഗാ​ന്ധി​യും പ​ണ്ഡി​ത് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വും ന​ല്‍​കി​യ വാ​ക്കാ​ണു പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​ലി​ച്ച​തെ​ന്നു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

പാ​ക്കി​സ്ഥാ​നി​ല്‍ ദ​യ​നീ​യ ജീ​വി​തം ന​യി​ച്ച​വ​ര്‍​ക്കു ന​ല്‍​കി​യ വാ​ഗ്ദാ​ന​മാ​യി​രു​ന്നു പൗ​ര​ത്വം. ഈ ​വാ​ഗ്ദാ​നം സ​ര്‍​ക്കാ​ര്‍ പാ​ലി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1985, 2003 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണു പൗ​ര​ത്വ നി​യ​മ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ട്ട​തെ​ന്നും സ​ര്‍​ക്കാ​ര്‍ അ​തി​നു നി​യ​മ​പ​ര​മാ​യ രൂ​പം ന​ല്‍​കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.