ബിഗിലിന് ശേഷം വിജയ്‌ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ശാന്തനുവും. ചിത്രത്തില്‍ നായികയായി മാളവിക മോഹന്‍ എത്തുന്നു. ചിത്രത്തില്‍ വിജയ് സേതുപതിയും മുഖ്യകഥാപാത്രമായി എത്തുന്നുണ്ട് . ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ ആന്‍ഡ്രിയയും പ്രധാന വേഷത്തില്‍ എത്തുന്നു. താരത്തിന്‍റെ ജന്മദിനമാണ് ഇന്ന്. ജന്മദിന ആശംസകളുമായി ദളപതി64 ടീം പുതിയ പോസ്റ്റര്‍ പുറത്തിറക്കി. മാനഗരം, കൈദി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.