ഇടാവ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കവെ യുവാക്കളെ നിയമത്തേക്കുറിച്ച്‌ ബോധവത്കരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറവലാകുന്നു.പ്രതിഷേധം ഏറ്റവും രൂക്ഷമായ ഉത്തര്‍പ്രദേശില്‍ നിന്നാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഇടാവ സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് സന്തോഷ് മിശ്രയാണ് യുവാക്കള്‍ക്ക് നിയമത്തേപ്പറ്റി വിശദീകരിച്ച്‌ നല്‍കുന്നത്.

വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് ശേഷം ഇടാവയില്‍ നടന്ന സമാധാനപരമായ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരോടാണ് ഇദ്ദേഹം നിയമത്തേപ്പറ്റി വിശദീകരിച്ചത്. സമരത്തില്‍ പങ്കെടുത്ത കൗമാരക്കാരനായ പ്രതിഷേധക്കാരനോട് നിയമം നിങ്ങളെ ഒട്ടും ബാധിക്കുന്നതല്ല എന്നാണ് സന്തോഷ് മിശ്ര വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. മാത്രമല്ല പ്രദേശത്ത് സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്.

സമാധാനപരമായി വിഷയത്തെ കൈകാര്യം ചെയ്ത പോലീസുദ്യോഗസ്ഥന്റെ നടപടിയെ ആളുകള്‍ ഓണ്‍ലൈനില്‍ അഭിനന്ദിക്കുന്നുണ്ട്.

BALA@erbmjha

Sir Santosh Mishra is explaining CAA & communicating with public, this is the real face of Police, don’t fall in the narrative of Media, Police has no intention to harm it’s own people. but if you take law & order in your hands they have to use their power to save other people.

Embedded video

5,701 people are talking about this