തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് സം​ഘ​ട​പ്പി​ച്ച ജ​ന​മു​ന്നേ​റ്റ ജാ​ഥ​ക​ളി​ൽ സം​ഘ​ർ​ഷം. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ മാ​ർ​ച്ച് സം​ഘ‌​ടി​പ്പി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കോ​ൺ​ഗ്ര​സ് എം​പി മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ലോം​ഗ് മാ​ർ​ച്ചു​ക​ൾ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് ന​ട​ന്ന ജ​ന​മു​ന്നേ​റ്റ​യാ​ത്ര​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​തൃ​ത്വം ന​ൽ​കി. ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ര്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഭീ​ഭ​ത്സ മു​ഖ​മാ​ണ് രാ​ജ്യം കാ​ണു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ശ​ശി ത​രൂ​ർ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കാ​യി​രു​ന്നു മാ​ർ​ച്ച്. മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മാ​യി. പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ എം.​എം ഹ​സ​നാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. എ​റ​ണാ​കു​ള​ത്ത് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ​യു​ടെ​യും ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. എ​റ​ണാ​കു​ളം ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി.

യു​ഡി​എ​ഫ് ക​ൺ​വീ​ന​ര്‍ ബെ​ന്നി ബെ​ഹനാന്‍റെയും ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.