ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡ​ൽ​ഹി ജു​മാ മ​സ്ജി​ദി​ല്‍ വ​ൻ പ്ര​ക്ഷോ​ഭം ന​യി​ച്ച ഭീം ​ആ​ര്‍​മി ത​ല​വ​ന്‍ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ജു​മാ മ​സ്ജി​ദി​ലെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ക്കാം എ​ന്ന ഉ​റ​പ്പി​ലാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ക​സ്റ്റ​ഡി​യി​ൽ പോ​കാ​ൻ ത​യാ​റാ​യ​ത്. ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ച​ന്ദ്ര​ശേ​ഖ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ന​മ​സ്കാ​രം ക​ഴി​ഞ്ഞ് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ എ​ത്തി​യ ജു​മാ മ​സ്ജി​ദി​ന്‍റെ ഗേ​റ്റു​ക​ളി​ല്‍ ഒ​ന്ന് പോ​ലീ​സ് ബാ​രി​ക്കേ​ഡ്‌​വ​ച്ച് ത​ട​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം വി​ശ്വാ​സി​ക​ള്‍ ഒ​ന്നാ​മ​ത്തെ ഗേ​റ്റി​ല്‍ ത​ടി​ച്ചു​കൂ​ടി. പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ ജു​മാ മ​സ്ജി​ദി​ന് പു​റ​ത്തു​വെ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ള്‍ എ​ത്തി​യ​തോ​ടെ പോ​ലീ​സ് പി​ടി​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട ആ​സാ​ദ് പി​ന്നീ‌​ട് ആ​ള്‍​ക്കൂ​ട്ട​ത്തി​ന് സ​മീ​പ​മെ​ത്തി പ്ര​തി​ഷേ​ധം തു​ട​ര്‍​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ര്‍​പ്പ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യും മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വി​ളി​ച്ചു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പി​ന്നീ​ട് ആ​സാ​ദി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ ശ്ര​മം ഉ​ണ്ടാ​യെ​ങ്കി​ലും ജ​ന​ങ്ങ​ള്‍ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. ജ​യ് ഭീം ​മു​ഴ​ക്കി മു​ഖം മ​റ​ച്ചാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് ജു​മാ മ​സ്ജി​ദി​ല്‍ എ​ത്തി​യ​ത്. വ​ന്‍ ജ​നാ​വ​ലി​യാ​ണ് ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.