ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് തീവ്രവാദ ഭീഷണി. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടക്കേണ്ട പരിപാടിക്ക് തീവ്രവാദ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇതേ തുടര്‍ന്ന് പ്രധാന മന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദ സംഘടനയായ ജെയ്‌ഷേ മുഹമ്മദ് പ്രധാനമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.