ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍   ഡിസംബര്‍ 28 ന്‌ ശനിയാഴ്ച   അഞ്ചു മണി മുതല്‍   ഹാര്‍ട്‌സ് ഡെയില്‍ ഉള്ള Our Lady of Shkodra – Albanian Church ഓഡിറ്റോറിയത്തില്‍  (361 W Hartsdale Ave, Hartsdale, New York 10530) വെച്ച് വളരെ  പുതുമ നിറഞ്ഞ പരിപാടികളോടെ   നടത്തുന്നതാണ്.റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍    ക്രിസ്തുമസ് , ന്യൂ ഇയര്‍ സന്ദേശം നല്‍കുന്നതായിരിക്കും.

ആഹ്‌ളാദത്തിന്റെ   കിരണങ്ങള്‍ ചൊരിഞ്ഞു കൊണ്ട് ഒരു  ക്രിസ്തുമസ് കുടി  സമാഗതമാകുന്നു . തിന്മയെ  നന്മകൊണ്ട് കീഴടക്കണമെന്ന മാനവികതയുടെ ഉദാത്തമായ പാഠം നമ്മെ  ഉപദേശിച്ചതന്ന, സ്വര്‍ഗ്ഗരാജ്യം നിന്റെ ഹൃദയത്തിലാണെന്ന് നമ്മെ പഠിപ്പിച്ച  യേശുദേവന്റെ ജന്മദിനം  കൊണ്ടാടുബോള്‍ അത് കലാ രൂപങ്ങള്‍ ആക്കി കാണികള്‍ക്കു വേണ്ടി അവതരിപ്പിക്കുന്നത് ന്യൂ യോര്‍ക്കിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പുകള്‍ ആയ ദേവിക നായര്‍ ,സാറ്റ്‌വിക ഡാന്‍സ് അക്കാഡമിയും  ; ലിസ ജോസഫ് ,നാട്യമുദ്ര ഡാന്‍സ് ഗ്രൂപ്പും ആണ്. അവരുടെ കലാ വിരുന്നുകള്‍   മൗനസാന്ദ്രനിമിഷങ്ങള്‍ നമുക്ക് ചുറ്റുംദൈവിക സാന്നിദ്ധ്യത്തിന്റെചൈതന്യം പകരുന്ന കലാ വിരുന്നുകള്‍ ഒരിക്കയാണ്  ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങള്‍  ചിട്ടപ്പെടുത്തിരിക്കുന്നത്.

സമാധാനത്തിന്റെയും പ്രത്യാശയുടെയും ദീപശിഖയുമായി ലോകരക്ഷകനായി അവതരിച്ച യേശുദേവന്‍ മനുഷ്യകുലത്തിന് നല്‍കിയത് ഒരു പുനര്‍ജന്മാണ്. അത് ഹര്‍ഷാരവത്തോടെ നമുക്ക് ഏറ്റു വാങ്ങാം.   ലോക രക്ഷകനായ യേശുദേവന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ  വേളയില്‍ നുതന അവതരണശൈലിയുമായെത്തുന്ന  സംഗീതത്തില്‍ പ്രപഞ്ചം സൃഷ്ടിക്കുന്ന പ്രസിദ്ധ മ്യൂസിക്കല്‍ ഗ്രൂപ്പ് ആയ  പാന്‍പിസ് (Panpipes ) അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്   സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളായിരിക്കും   സമ്മാനിക്കുന്നത്.

എല്ലാ പ്രിയപ്പെട്ടവര്‍ക്കും അസോസിയേഷന്റെ  കുടുംബങ്ങള്‍ക്കും അഭ്യുദ്യയകാംക്ഷികള്‍ക്കും നന്മനിറഞ്ഞ ക്രിസ്തുമസ്സും ഐശ്വര്യപൂര്‍ണ്ണമായ പുതുവര്‍ഷവും നേരുന്നു.

വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്‌നേഹിതരും ഈ  പരിപാടിയില്‍ പങ്കെടുത്തു  വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ജോയി  ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , സെക്രട്ടറി നിരീഷ് ഉമ്മന്‍ , ട്രഷറര്‍ ടെറന്‍സണ്‍ തോമസ്,  ,ജോ.സെക്രട്ടറി പ്രിന്‍സ് തോമസ്  , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ടി ജേക്കബ് , കോര്‍ഡിനേറ്റര്‍  ആന്റോ വര്‍ക്കി തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു .   പ്രവേശനം ഫ്രീയാണ്.