ഡാളസ്: പരേതനായ എ. ടി. കുരുവിളയുടെ ഭാര്യ തിരുവല്ല തോലശ്ശേരി അമ്പാട്ട് വീട്ടില്‍ ഏലിയാമ്മ കുരുവിള (74) നിര്യാതയായി. മക്കള്‍: ഷാജി കുരുവിള (പ്രിന്‍സിപ്പാള്‍, എസ്. എന്‍ വൊക്കേഷണല്‍ ഹൈര്‍ സെക്കണ്ടറി സ്കൂള്‍, വൈക്കം), ഷിബു കുരുവിള (ജനറല്‍ മാനേജര്‍, മഹേന്ദ്ര റിസോര്‍ട്ട് ഹോട്ടല്‍, പൂവാര്‍), ഷീന കുരുവിള (പാര്‍ക്‌ലാന്‍ഡ് ഹോസ്പിറ്റല്‍, ഡാളസ്).  മരുമക്കള്‍: ആഷ എബ്രഹാം, ലിനു ജോസഫ്, ജോസഫ് എബ്രഹാം (കരോള്‍ട്ടന്‍, ഡാളസ്). പരേത വെണ്‍പാല സെന്റ് ജോര്‍ജ് ക്‌നാനായ യാക്കോബായ പള്ളി ഇടവകാംഗമാണ്. അടക്ക ശ്രുഷകള്‍ ഈ വരുന്ന ഇരുപത്തി നാലിന് രാവിലെ ഇടവകപ്പള്ളിയില്‍ വച്ച് നടത്തുന്നതാണ്.

ഇര്‍വിങ് സെന്റ് തോമസ് ക്‌നാനാനായ യാക്കോബായ പള്ളി വികാരിയും മാനേജ്മന്റ് കമ്മിറ്റിയും അനുശോചനം അറിയിച്ചു. അതോടൊപ്പം ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് എബ്രഹാം, പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം സെക്രട്ടറി ഷേര്‍ലി നിറക്കല്‍ എന്നിവര്‍ സംയുക്തമായി അനുശോചനം അറിയിച്ചു.
ഷാജി കുരുവിള: 01191 9447440479