പെരുമ്ബാവൂര്‍: ഓസ്‌ട്രേലിയയില്‍ നടന്ന കാറപകടത്തില്‍ വെങ്ങോല സ്വദേശികളായ നവദമ്ബതിമാര്‍ മരിച്ചു. ഒക്ടോബര്‍ 28-ന് വിവാഹിതരായി ഓസ്‌ട്രേലിയയ്ക്ക് പോയ ദമ്പതിമാരാ ണ് കാറപകടത്തില്‍ മരിച്ചത്. വെങ്ങോല തോമ്ബ ആല്‍ബിന്‍ ടി. മാത്യു (30), ഭാര്യ കോതമംഗലം മുളവൂര്‍ പുതുമനക്കുടി നിനു സൂസന്‍ എല്‍ദോ (28) എന്നിവരാണ് മരിച്ചത്.

നവംബര്‍ 20-നാണ് ഇവര്‍ ഓസ്‌ട്രേലിയയ്ക്ക് പോയത്. ഓസ്‌ട്രേലിയയില്‍ ന്യൂസൗത്ത് വേല്‍സിലെ ഡബ്ലോക്കടുത്തുണ്ടായ അപകടത്തില്‍ കാര്‍ റോഡില്‍ നിന്ന് തെന്നിമാറി മറിഞ്ഞ് തീ പിടിക്കുകയായിരുന്നുവെന്നാണ് അവിടെ നിന്ന് ലഭിച്ച വിവരം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് അപകടമെന്ന് കരുതുന്നു. അവിടെ നഴ്‌സ് ആയിരുന്നു നിനു സൂസന്‍.

റിട്ട. എസ്.ഐ. വെങ്ങോല തോമ്ബ്ര വീട്ടില്‍ മാത്യുവിന്റെയും വല്‍സയുടേയും മകനാണ് ആല്‍ബിന്‍. സഹോദരന്‍ എല്‍ബിനും ഓസ്‌ട്രേലിയയിലാണ്. കോതമംഗലം മുളവൂര്‍ പുതുമനക്കുടിയില്‍ റിട്ട.എല്‍.ഐ.സി. ഉദ്യോഗസ്ഥന്‍ എല്‍ദോയുടേയും സാറാമ്മയുടേയും മൂത്ത മകളാണ് നിനു. രണ്ടു സഹോദരിമാരുണ്ട്.