തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം എം.മുകുന്ദനും കെ.ജി ശങ്കരപ്പിള്ളയ്ക്കും. 50,000 രൂപയും 2 പവന്‍ സ്വര്‍ണപ്പതക്കവുമാണ് പുരസ്‌കാരം. സ്‌കറിയ സക്കറിയ, ഒ.എം.അനുജന്‍, എസ്.രാജശേഖരന്‍, മണമ്ബൂര്‍ രാജന്‍ ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനാ പുരസ്‌കാരം (30,000 രൂപ) ലഭിച്ചു.

അക്കാദമിയുടെ 2018ലെ അവാര്‍ഡുകള്‍: വി.എം.ഗിരിജ (കവിത- ബുദ്ധപൂര്‍ണിമ), കെ.വി.മോഹന്‍കുമാര്‍ (നോവല്‍- ഉഷ്ണരാശി), കെ.രേഖ (ചെറുകഥ- മാനാഞ്ചിറ), രാജ്‌മോഹന്‍ നീലേശ്വരം (നാടകം- ചൂട്ടുംകൂറ്റും), പി.പി.രവീന്ദ്രന്‍ (സാഹിത്യവിമര്‍ശനം- ആധുനികതയുടെ പിന്നാമ്ബുറം), ഡോ.കെ.ബാബു ജോസഫ് (വൈജ്ഞാനിക സാഹിത്യം- പദാര്‍ഥം മുതല്‍ ദൈവകണം വരെ), മുനി നാരായണ പ്രസാദ് (ജീവചരിത്രം- ആത്മകഥ- ആത്മായനം), ബൈജു എന്‍.നായര്‍ (യാത്രാവിവരണം- ലണ്ടനിലേക്ക് ഒരു റോഡ് യാത്ര), പി.പി.കെ.പൊതുവാള്‍ (വിവര്‍ത്തനം- സ്വപ്നങ്ങളുടെ വ്യാഖ്യാനം), എസ്.ആര്‍.ലാല്‍ (ബാലസാഹിത്യം- കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), വി.കെ.കെ.രമേഷ് (ഹാസ്യസാഹിത്യം- ഹൂ ഈസ് അെ്രെഫഡ് ഓഫ് വി.കെ.എന്‍).