അടച്ചിട്ട കോടതി മുറിയില്‍ പ്രതികളും അഭിഭാഷകരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടെ 16 പേരാണ് ഒരുമിച്ച്‌ ദൃശ്യങ്ങള്‍ കണ്ടത്.
ദേഹപരിശോധനക്ക് ശേഷമാണ് കോടതി ഹാളിലേക്ക് 16 പേരേയും കടത്തിവിട്ടത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ പ്രതികളുടെ കൈവശമില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ദിലീപിന് വേണ്ടി രണ്ട് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്!ധനെയാണ് ദിലീപ് പരിശോധനക്ക് നിയോഗിച്ചിരുന്നത്.
നടിയെ ആക്രമിച്ചതിന്റെ് തെളിവുകളുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ഹര്‍ജി വാദത്തിന് ശേഷം ഉത്തരവിനായി മാറ്റി. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കൊപ്പം ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ അത് മതിയാകില്ലെന്നും ഒറ്റയ്ക്ക് പരിശോധിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.