ബം​ഗ​ളു​രു: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി​യ​വ​രെ പി​രി​ച്ചു​വി​ടാ​ന്‍ പു​തു​വ​ഴി തേ​ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. ബം​ഗ​ളു​രു ഡി​സി​പി ചേ​ത​ന്‍ സിം​ഗ് റാ​ത്തോ​ഡി​ന്‍റെ അ​ക്ര​മ​ര​ഹി​ത ന​ട​പ​ടി​യാ​ണു കൈ​യ​ടി നേ​ടു​ന്ന​ത്. വ​ന്‍ പ്ര​തി​ഷേ​ധ​വു​മാ​യി വ​ന്ന​വ​രെ ഡി​സി​പി ദേ​ശീ​യ ഗാ​നം ചൊ​ല്ലി ശാ​ന്ത​രാ​ക്കി മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ബം​ഗ​ളു​രു ടൗ​ണ്‍ ഹാ​ളി​നു മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്ക് ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന ചേ​ത​ന്‍, മൈ​ക്കി​ലൂ​ടെ പ്ര​തി​ഷേ​ധ​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. അ​വ​രോ​ടു ശാ​ന്ത​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ശാ​ന്ത​രാ​യി​ല്ല. ഇ​തോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ അ​ദ്ദേ​ഹം പ്ര​തി​ഷേ​ധ​ക്കാ​രോ​ടു സം​സാ​രി​ച്ചു.

ANI

@ANI

Karnataka: DCP of Bengaluru(Central),Chetan Singh Rathore sings national anthem along with protesters present at the Town Hall in Bengaluru, when they were refusing to vacate the place. Protesters left peacefully after the national anthem was sung.

Embedded video

9,144 people are talking about this

തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കി​ട​യി​ല്‍​നി​ന്നു ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. ത​ന്നോ​ടൊ​പ്പം ചേ​ര്‍​ന്നു ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​രോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഒ​പ്പം പാ​ടു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഒ​ന്ന​ട​ങ്കം പി​രി​ഞ്ഞു പോ​യി.

മം​ഗ​ളൂ​രു​വി​ല്‍ ര​ണ്ടു പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന അ​തേ സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ഴാ​ണു, ബം​ഗ​ളു​രു​വി​ല്‍ പോ​ലീ​സ് ദേ​ശീ​യ​ഗാ​നം പാ​ടി പ്ര​തി​ഷേ​ധ​ക്കാ​രെ നി​യ​ന്ത്രി​ച്ച​ത്. ഡി​സി​പി പ്ര​തി​ഷേ​ധ​ക്കാ​രോ​ടു സം​സാ​രി​ക്കു​ന്ന​തി​ന്‍റെ​യും ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.