മിഴ് നടന്‍ സൂര്യയുടെ കടുത്ത ആരാധികയായ അനുശ്രീയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അടുത്ത ജന്മത്തിലെങ്കിലും സൂര്യയുടെ പത്നിയായ ജ്യോതികയായി ജനിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നാണ് താരം പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് അനുശ്രീ ഇക്കാര്യം വ്യക്താമാക്കിയത്.

‘എനിക്കൊരു ആഗ്രഹമുള്ളത്, അടുത്ത ജന്മത്തിലെങ്കിലും ജ്യോതികയായി ജനിക്കാനാണ്. പക്ഷേ അപ്പോഴും ജ്യോതിക തന്നെ സൂര്യയെ വിവാഹം ചെയ്യണം. പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി സൂര്യ കേരളത്തിലെത്തുമ്ബോഴെല്ലാം പല ചാനലുകളില്‍ നിന്നും വിളികളെത്താറുണ്ട്. അപ്പോയിന്‍മെന്റ് എടുത്തു തരട്ടേയെന്ന് ചോദിച്ച്‌. ഞാന്‍ വേണ്ടെന്നു പറയും. കാരണം അദ്ദേഹത്തിന്റെ കൂടെ എന്നു ഞാന്‍ അഭിനയിക്കുന്നോ, അന്നേ എനിക്കു കാണേണ്ടൂ. എന്നെ അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റായി കണ്ടാല്‍ മതി. അതിനു ശേഷം ഫാന്‍ ആണെന്നറിഞ്ഞാല്‍ മതി’ അനുശ്രീ പറഞ്ഞു.