ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലചിത്ര താരം പ്രകാശ് രാജ് വീണ്ടും. ഭരണഘടനയെ കൊല്ലും മുമ്ബ് ഇനിയും എത്രയാളുകളെ കൊല്ലുമെന്നാണ് പ്രകാശ് രാജിന്റെ ചോദ്യം. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ കത്തുകയാണ് രാജ്യം. കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവെപ്പില്‍ മംഗളൂരുവില്‍ രണ്ടും ലഖ്‌നൗവില്‍ ഒരാളും മരിച്ചിരുന്നു.