തിരുവനന്തപുരം: മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കര്‍ണാടക ഡി.ജി.പിയുമായി ഇക്കാര്യം സംസാരിച്ചെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനി​െട വെടിവെപ്പുണ്ടായ മംഗളൂരുവില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ്​ രാവിലെ കസ്​റ്റഡിയി​െലടുത്തിരുന്നു. മീഡിയ വണ്‍, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ്​ 24, ന്യൂസ്​ 18 അടക്കം പത്തോളം വാര്‍ത്താ​ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരുമാണ്​ കസ്​റ്റഡിയിലായത്​. ​
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ വെടിയേറ്റ്​ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്​ ആശുപത്രി പരിസരത്തു നിന്നാണ്​ മാധ്യമപ്രവര്‍ത്തകരെ കസ്​റ്റഡിയിലെടുത്ത്​ നീക്കിയത്​.​കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതികരണം റിപ്പോര്‍ട്ട്​ ചെയ്യുന്നതിനിടെയാണ്​ പൊലീസ്​ നടപടി.

േപാസ്​റ്റ്​മോര്‍ട്ടം വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്യാനെത്തിയവരെ സിറ്റി പൊലീസ്​ കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ കമീഷണറേറ്റ് ഒാഫീസിലേക്ക് മാറ്റി. ഇവരെ കേരള-കര്‍ണാടക അതിര്‍ത്തി കടത്തിവിടാനുള്ള തീരുമാനത്തിലാണ് പൊലീസ്.