ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീറിന്റെ ട്രാന്‍സിഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അഞ്ജലി തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പുരുഷനില്‍ നിന്ന് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത് വരെയുള്ള ഫോട്ടോസ് കോര്‍ത്ത് ഇണക്കിയാണ് അഞ്ജലി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘എന്റെ മനോഹരമായ യാത്ര.എന്റെ പരിവര്‍ത്തനം’ എന്ന തലക്കെട്ടോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. കൂടെ അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാഗുകള്‍ അഞ്ജലി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി നായകനാക്കി റാം സംവിധാനം ചെയ്ത ‘പേരന്‍പ്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ മീര അഞ്ജലിയുടെ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി ഇപ്പോള്‍.