പൊന്‍കുന്നം: ഭാരത് പെട്രോള്‍ പമ്ബിനു സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിനു തീ പിടിച്ചു. സെന്‍റ് തോമസ് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിനാണ് തീ പിടിച്ചത്.

പരിഭ്രാന്തരായ യാത്രക്കാര്‍ ഇറങ്ങിയോടി. പെട്രോള്‍ പമ്ബിലേ ജീവനക്കാര്‍ തീ നിയന്ത്രിച്ചതിനാല്‍ വന്‍അപകടം ഒഴിവായി.