ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം. ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, കേ​ര​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ സംസ്ഥാനങ്ങളിൽ ജ​ന​രോ​ക്ഷം ആ​ളി​ക്ക​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്.

ഡ​ൽ​ഹി​യി​ൽ മ​ണ്ഡി ഹൗ​സി​ലേ​ക്കും ജ​ന്ത​ർ മ​ന്ദ​റി​ലേ​ക്കും ഇ​ട​തു നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. നി​രോ​ധ​നാ​ജ്ഞ മ​റി​ക​ട​ന്ന് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യെ​യും സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യെ​യും പോ​സീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന്ത​ർ മ​ന്ദ​റി​ലെ​ത്തി​യ മു​തി​ർ​ന്ന ഇ​ട​തു നേ​താ​ക്ക​ളാ​യ പ്ര​കാ​ശ് കാ​രാ​ട്ട്, വൃ​ന്ദ കാ​രാ​ട്ട്, ആ​നി രാ​ജ തു​ട​ങ്ങി​യ​വ​രെ​യും പോ​ലീ​സ് ത​ട​ഞ്ഞു.

ചെ​ങ്കോ​ട്ട​യി​ലേ​ക്ക് ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ചെ​ങ്കോ​ട്ട​യി​ലും നി​രോ​ധ​നാ​ജ്ഞ മ​റി​ക‍​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ ഡ​ൽ​ഹി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലും പ്ര​തി​ഷേ​ധം വ്യാ​പി​ക്കു​ക​യാ​ണ്. എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ല​ക്നോ​വി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. സാംബാലിൽ പ്ര​തി​ഷേ​ധ​ക്കാ​ർ ബ​സ് ക​ത്തി​ച്ചു. ല​ക്നോ​വി​ൽ പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റും പ്ര​തി​ഷേ​ധ​ക്കാ​ർ ക​ത്തി​ച്ചു. പൗ​ര​ത്വ ബി​ൽ എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു​വി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഇ​വി​ടെ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ റി​സ്‌​വാ​ൻ അ​ർ​ഷാ​ദി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നേ​ര​ത്തെ ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ​യെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

തെ​ലു​ങ്കാ​ന​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നാ​യി പു​റ​പ്പെ​ട്ട ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സ​മ​ര സ്ഥ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ബ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പോ​ലീ​സ് ക​സ്റ്റ​യി​ലാ​ണ്.

ചെ​ന്നൈ​യി​ലും പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ൾ​ക്ക് പോ​ലീ​സ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച 15 വി​ദ്യാ​ർ​ഥി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം ഉ​പ​രോ​ധി​ച്ച് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ച്ചു.

ത​മി​ഴ്നാ​ട് ക​ട​ലൂ​ർ വി​മ​ണ്‍​സ് കോ​ള​ജി​ലും രാ​മ​നാ​ഥ​പു​രം സ​യി​ദ് കോ​ള​ജി​ലും പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ത്തി​ട്ടു​ണ്ട്. പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഐ​ക്യ​ദാ​ർ​ഡ്യ പ്ര​ക​ട​ന​ങ്ങ​ളും ന​ട​ന്നു.

ഗു​ജ​റാ​ത്ത്, ബി​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ ക​സ്റ്റ​ഡി​യി​ലാ​യ​താ​യാ​ണ് വി​വ​രം.

കേ​ര​ള​ത്തി​ലും ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. ഇ​ന്ന് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്ഭ​വ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ച്ച് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.