തിരുവനന്തപുരം: പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ യു.എ.പി.എ. ചുമത്തിയ കേസ്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. അറസ്‌റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പാര്‍ട്ടിബന്ധത്തിലൂടെ സി.പി.എമ്മിനെ വെട്ടിലാക്കുകയും ചെയ്‌ത കേസ്‌ ക്രൈംബ്രാഞ്ച്‌ പ്രത്യേക സംഘത്തില്‍ നിന്നാണ്‌ എന്‍.ഐ.എ. ഏറ്റെടുത്തത്‌.

അട്ടപ്പാടിയില്‍ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനു പിന്നാലെയാണ്‌ മാവോയിസ്‌റ്റ്‌ അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്‌ത അലനും താഹയും അറസ്‌റ്റിലായത്‌. വിദ്യാര്‍ഥികളായ ഇരുവരും റിമാന്‍ഡിലാണ്‌.