ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി. ഹര്‍ജികള്‍ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ അഭിഭാഷകര്‍ രംഗത്ത് വന്നു.

ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് അഭിഭാഷകര്‍ കോടതിയില്‍ ബഹളം വച്ചു. കോടതി നിലപാടിനെതിരെ’ഷെയിം ഷെയിം’ വിളിച്ചാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്.

വിഷയത്തില്‍ ഡല്‍ഹി പോലീസിനും കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കുമ്ബോള്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.