തിരുവനന്തപുരം : കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശശി തരൂര്‍ എംപിക്ക് ആശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. ‘ആന്‍ ഇറ ഓഫ് ഡാര്‍ക്‌നെസ്’ എന്ന പുസ്തകത്തിന് ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതിക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകള്‍ തുറന്നുകാട്ടുന്ന പുസ്തകമാണിത്.

‘സാഹിത്യ അക്കാദമിഅവാര്‍ഡ് നേടിയ ഡോ. ശശി തരൂരിന് ഹൃദയംഗമമായ ആശംസകള്‍. ശരിക്കും അര്‍ഹിച്ചിരുന്നത് തന്നെ’ – മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശശി തരൂരിന് ആശംസകള്‍ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.