അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ലോറിഡ ചാപ്റ്ററിന് നവസാരഥികള്‍ . മാത്യു വര്‍ഗീസ് – പ്രസിഡണ്ട് , ജോര്‍ജി വര്‍ഗീസ് -വൈസ് പ്രസിഡണ്ട് , ജെസി പറത്തുണ്ടില്‍ – ജനറല്‍ സെക്രട്ടറി, ഷാന്റി വര്‍ഗീസ് – ട്രഷറര്‍, എബി ആനന്ദ് – ജോ: സെക്രട്ടറി എന്നിവരാണ് 2020- 2021 കാലയളവിലേക്ക് ഭാരവാഹികള്‍.

പ്രസിഡണ്ടായി രണ്ടാമൂഴം ചുമതലയേല്‍ക്കുന്ന മാത്യു വര്‍ഗീസ് ഏഷ്യാനെറ്റ് യു.എസ്. എ വീക്കിലി റൗണ്ടപ്പ് ഓപ്പറേഷന്‍ മാനേജര്‍ ആണ് . സംഘടനയുടെ നാഷണല്‍ പ്രസിഡണ്ട് , അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഭിമാനപദ്ധതിയായ മാധ്യമശ്രീ പുരസ്‌കാര ചടങ്ങ് ആദ്യമായി കേരളത്തില്‍ വിപുലമായി സംഘടിപ്പിച്ചത് മാത്യു വര്‍ഗീസ് നാഷണല്‍ പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് .

യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ബിനു ചിലമ്പത്ത് അധ്യക്ഷത വഹിച്ചു, നാഷണല്‍ ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം പ്രസംഗിച്ചു, ഷാന്റി വര്‍ഗീസ് സ്വാഗതവും ,ജെസി പറത്തുണ്ടില്‍ നന്ദിയും പറഞ്ഞു.