ന്യൂഡല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നാണ് പവന്‍ ഗുപ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും പവന്‍ ഗുപ്ത ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിങ് ഠാക്കൂര്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. പുതിയതായി യാതൊന്നുമില്ലെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി പുന:പരിശോധന ഹര്‍ജി തള്ളിയത്. പുന:പരിശോധന പുനര്‍വിചാരണയല്ലെന്നും കോടതി വ്യക്തമാക്കി.