ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റിന് സമീപം യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒഡീഷ സ്വദേശി കാര്‍ത്തിക് മഹേര്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ യുവാവ് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന് 90 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെയായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. യുവാവ് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് ഇയാളുടെ സഹോദരന്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.