ഡ​ല്‍​ഹി: വി. ​മ​ധൂ​സൂ​ദ​ന​ന്‍ നാ​യ​ര്‍​ക്കും ശ​ശി ത​രൂ​ര്‍ എം​പി​ക്കും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം. ശശി തരൂരിന്റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നെസ് എന്ന കൃതിയ്ക്കാണ് ഇംഗ്ലീഷില്‍ പുരസ്‌ക്കാരം ലഭിച്ചത്.

അച്ഛന്‍ പിറന്ന വീട് എന്ന കവിതയ്ക്കാണ് മധുസൂദനന്‍ നായര്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. മ​ണ്ണും വെ​ള്ള​വും ആ​കാ​ശ​വും മ​ന​സ്സു​മെ​ല്ലാം അ​ന്യ​മാ​യി പോ​യ ന​ഗ​ര​ത്തി​ല്‍ അ​ച്ഛ​ന്‍ മ​ക്ക​ളെ​യും കൊ​ണ്ടു ന​ട​ത്തു​ന്ന മാ​ന​സ സ​ഞ്ചാ​ര​മാ​ണ് അ​ച്ഛ​ന്‍ പി​റ​ന്ന വീ​ട് എ​ന്ന ക​വി​ത​യു​ടെ പ്ര​മേ​യം.

സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര തമ്ബാറിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്‌ക്കാരം നിര്‍ണയിച്ചത്.ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം. ഡ​ല്‍​ഹി​യി​ല്‍ സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ക്ഷ​രോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ഫെ​ബ്രു​വ​രി 25-ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കും.23 ഭാഷകളിലെ പുരസ്കാരമാണ് കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ചത്.