ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ നിയമിക്കാന്‍ ദേശീയ കമ്ബനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.

നിലവിലെ എക്‌സിക്യുട്ടീവ് ചെയര്‍മാനായ എന്‍. ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.

ഉത്തരവിനെതിരെ ടാറ്റ ഗ്രൂപ്പ് അപ്പീല്‍ നല്‍കാന്‍ നാലാഴ്ച സമയം ആവശ്യപ്പെട്ടതിനാല്‍ നിയമനം അത്രയും സമയത്തേയ്ക്ക് നീട്ടിവെയ്ക്കാന്‍ അനുവദിച്ചിട്ടുണ്ട്.

ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെയും സമീപിക്കുന്നതിനും ടാറ്റ ഗ്രൂപ്പിന് അവസരമുണ്ട്. 2016 ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന മിസ്ത്രിയെ പുറത്താക്കിയത്. ടാറ്റ സണ്‍സില്‍ 18.4 ശതമാനം ഓഹരി വിഹിതമാണ് മിസ്ത്രി കുടുംബത്തിനുള്ളത്.

ഓഹരി വിപണി ക്ലോസ് ചെയ്യുന്നതിന് തൊട്ടുമുമ്ബ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 5.25 ശതമാനം താഴ്ന്ന് 174.95 രൂപയിലെത്തി.

NCLAT restores Cyrus Mistry as executive chairman of Tata Group