വാഷിംങ്ടണ്‍: ഇംപീച്ച്മെന്റ് നടപടികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ സ്പീക്കര്‍ നാന്‍സി പെലോസിക്ക് ട്രംപിന്റെ കത്ത്. ഇംപീച്ച്മെന്റ് നീക്കം അമേരിക്കയെ തകര്‍ക്കാനുള്ള ശ്രമമാണ്, തനിക്ക് തെളിവുകള്‍ ഹാജരാക്കാനുള്ള സാവകാശം തന്നില്ലെന്നും ട്രംപ് കത്തില്‍ പറയുന്നു. ഇംപീച്ച്മെന്റ് വ്യവസ്ഥകള്‍ അടങ്ങിയ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടപടികള്‍ ഇന്നു തുടങ്ങാനിരിക്കെയാണ് ട്രംപ് സ്പീക്കര്‍ സ്പീക്കര്‍ക്ക് കത്തെഴുതിയത്.
നിര്‍ബന്ധിത സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഇംപീച്ച്മെന്റ് എന്ന വാക്കിനെ നിങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ആറ് പേജുള്ള കത്തില്‍ ട്രംപ് കുറ്റപ്പെടുത്തുന്നു. അമേരിക്കന്‍ ജനാധിപത്യത്തിലെ തെളിവുകള്‍ ഹാജരാക്കാനുള്ള അവകാശം പ്രസിഡന്റ് ആയിട്ടുപോലും വകവെച്ചു തന്നില്ലെന്നും കത്തില്‍ പരാതിപ്പെടുന്നുണ്ട്.
അമേരിക്കന്‍ ജനാധിപത്യത്തിലെ തെളിവുകള്‍ ഹാജരാക്കാനുള്ള അവകാശം പ്രസിഡന്റ് ആയിട്ടുപോലും വകവെച്ചു തന്നില്ലെന്നും കത്തില്‍ പരാതിപ്പെടുന്നുണ്ട്. അതേസമയം ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തെളിവെടുപ്പിന് ഹാജരാകന്‍ ട്രംപിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,നാറ്റോയുടെ എഴുപതാമത് ഉച്ചകോടി നടക്കുന്നതിനാല്‍ ലണ്ടനിലായിരിക്കുമെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു.
ഈ ആഴ്ച തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി നടപടികള്‍ക്ക് വേഗം കൂട്ടാനാണ് നീക്കം. നടപടികള്‍ സെനറ്റിന്റെ പരിഗണനയ്ക്ക് എത്തുകയും രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ പാസാവുകയും ചെയ്താല്‍ ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും.