ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഇ​ന്ദ്ര​ജി​ത്ത്-​ഗൗ​തം മേ​നോ​ന്‍-​ര​മ്യാ കൃ​ഷ്ണ​ന്‍ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ വെ​ബ് സീ​രി​സ് ക്വീ​ന്‍ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടു​ക​യാ​ണ്. ഡി​സം​ബ​ര്‍ 14നാ​ണ് ഈ ​വെ​ബ് സീ​രി​സ് റി​ലീ​സ് ചെ​യ്ത​ത്. എം​ജി​ആ​റി​നെ​യാ​ണ് ഇ​ന്ദ്ര​ജി​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രേ​ഡ് അ​ന​ലി​സ്റ്റാ​യ ശ്രീ​ധ​ര്‍ പി​ള്ള​യു​ടെ അ​ഭി​പ്രാ​യ​ത്തി​ന് ഇ​ന്ദ്ര​ജി​ത്ത് ന​ല്‍​കി​യ മ​റു​പ​ടി​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് ഗൗ​തം മേ​നോ​ന്‍. “വെ​ള്ളി​ത്തി​ര​യി​ലെ എം​ജി​ആ​റി​നെ മോ​ഹ​ന്‍​ലാ​ലി​നോ​ളം മി​ക​ച്ച​താ​യി മ​റ്റാ​ര്‍​ക്കും അ​വ​ത​രി​പ്പി​ക്കു​വാ​നാ​കി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം അ​ദ്ദേ​ഹ​മാ​ണ് ബെ​സ്റ്റ്’. എ​ന്നാ​ണ് ശ്രീ​ധ​ര്‍ പി​ള്ള കു​റി​ച്ച​ത്.

ഇ​തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ദ്ര​ജി​ത്ത് കു​റി​ച്ച​തി​ങ്ങ​നെ. “അ​തി​ന് ത​ര്‍​ക്ക​മില്ല. അ​തി​ല്‍ ര​ണ്ടാ​മ​തൊ​ന്ന് ചി​ന്തി​ക്കേ​ണ്ട കാ​ര്യ​മി​ല്ല’. ഉ​ട​ന്‍ വ​ന്നു സം​വി​ധാ​യ​ക​ന്‍ ഗൗ​തം മേ​നേ​ന്‍റെ പ്ര​തി​ക​ര​ണം. “നി​ങ്ങ​ള്‍ ന​ല്ല മ​ന​സി​ന്‍റെ ഉ​ട​മ​യാ​ണ്. ഈ ​മ​റു​പ​ടി നി​ങ്ങ​ളു​ടെ ക്ലാ​സി​നെ സൂ​ചി​പ്പി​ക്കു​ന്നു. ര​ണ്ടാ​മ​ത് മി​ക​ച്ച​താ​കു​ന്ന​തും വ​ലി​യ കാ​ര്യ​മാ​ണ്. മ​ണി സാ​ര്‍, ലാ​ല്‍ സാ​ര്‍ എ​ന്നീ ഇ​തി​ഹാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ന​മ്മു​ടെ സ്ഥാ​നം.

ക്വിന്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.

Sreedhar Pillai

@sri50

For me the best will always be the finest actor in Indian cinema, @Mohanlal in ’s classic !

752 people are talking about this