ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ രണ്ട് പാകിസ്ഥാന് ബാറ്റ് കമാന്‍ഡോകളെ ഇന്ത്യന്‍ സെന്യം വധിച്ചു. സുന്ദര്‍ബാനി സെക്ടറിലെ ഇന്ത്യന്‍ ആര്‍മി പോസ്റ്റിനെതിരെ ആക്രമണം നടത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍.
കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടിരുന്നു. ഇതിനേതുടര്‍ന്ന് കനത്ത വെടിവെയ്പ്പും, റോക്കറ്റ് ആക്രമണവും മേഖലയില്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖയല്‍ ശക്തമായ സുരക്ഷ ഒരുക്കിയിടുണ്ട്.
അതിര്‍ത്തിയില്‍ ഉടനീളം റെയ്ഡുകള്‍ നടത്തുന്ന സ്പെഷ്യല്‍ കമാന്‍ഡോ ഗ്രൂപ്പാണ് പാകിസ്ഥാന്റെ ബാറ്റ്. അതിര്‍ത്തിയില്‍ സ്ഥിരമായി ബാറ്റ് ആക്രമണം നടത്താറുണ്ട്. ഇതിനെതിരെയുള്ള പ്രതികാരമായാണ് ഇത്തവണ ഇന്ത്യ തിരിച്ചടിച്ചടത്.
മേഖലയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന കമാന്‍ഡോകളുടെ മൃതുദേഹം അവിടെതന്നെ ഉപേക്ഷിക്കാറാണ് പാകിസ്ഥാന്റെ പതിവ്. വെള്ള പതാകയുമായി വന്നു മൃതുദേഹം എടുത്തുകൊണ്ട് പോകുവാന്‍ പാകിസ്ഥാനോട് മുന്‍പ് ഇന്ത്യ പറഞ്ഞിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലില്‍ 4 ബാറ്റ് കമാന്‍ഡോകള്‍ നേരത്തെയും കൊല്ലപ്പെട്ടിരുന്നു.