ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​യു​മാ​യി ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ച്ച​തോ​ടെ​യാ​ണു പ്ര​കാ​ശ് രാ​ജ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച്‌ വീ​ണ്ടും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

മൗ​നം സ​മ്മ​ത​മാ​ണ്, ന​മ്മു​ടെ ശ​ബ്ദ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​ന്‍ ഒ​രു തെ​മ്മാ​ടി​യെ​യും അ​നു​വ​ദി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു പ്ര​കാ​ശ് രാ​ജി​ന്‍റെ ട്വി​റ്റ​റി​ലെ പ​രാ​മ​ര്‍​ശം. ഇ​ന്ത്യ​ന്‍​സ് എ​ഗ​ന​സ്റ്റ് സി​എ​ബി, സ്റ്റാ​ന്‍​ഡ് വി​ത്ത് ജാ​മി​യ എ​ന്നീ ഹാ​ഷ്ടാ​ഗു​ക​ളോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ്. ഇ​ത് ആ​ദ്യ​മാ​യാ​ണ് പ്ര​കാ​ശ് രാ​ജ് ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും ബി​ജെ​പി​ക്കു​മെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള ക​ലാ​കാ​ര​നാ​ണ് പ്ര​കാ​ശ് രാ​ജ്.

Prakash Raj

@prakashraaj

SILENCE is CONSENT.. let’s not let any SON OF THE GUN to silence our voice

366 people are talking about this

ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും അ​ലി​ഗ​ഡ് സ​ര്‍​വ​ക​ര്‍​ക​ലാ​ശാ​ല​യി​ലും ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

ജാ​മി​യ​യി​ല്‍ ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച്‌ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​മ്മീ​ഷ​ന്‍ ഫോ​ര്‍ ജൂ​റി​സ്റ്റ്സും (ഐ​സി​ജെ) രം​ഗ​ത്തെ​ത്തി. അ​തി​ക്രൂ​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ത്തി​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഐ​സി​ജെ ആ​വ​ശ്യ​പ്പെ​ട്ടു.