ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ണ്ടാ​യ പ്ര​ക്ഷോ​ഭം ഇ​ല്ലാ​താ​ക്കാ​ൻ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഹോ​സ്റ്റ​ൽ പൂ​ട്ടി​യ​യോ​ടെ കു​ടു​ങ്ങി​യ അ​ലി​ഗ​ഡ്, ജാ​മി​യ സ​ർ​വ​കാ​ലാ​ശാ​ല​ക​ളി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ എ​ത്തി​ച്ചു. കേ​ര​ള ഹൗ​സി​ലെ ഡോ​ർ​മെ​റ്റ​റി​യി​ൽ ഉ​ൾ​പ്പ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി . തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​ലി​ഗ​ഡി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച മം​ഗ​ള എ​ക്സ്പ്ര​സി​ൽ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ. മു​സ്ലിം ലീ​ഗ് എം​പി ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഇ​വ​രു​ടെ താ​മ​സ, യാ​ത്ര സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് വേ​ണ്ടി ട്രെ​യി​നി​ൽ പ്ര​ത്യേ​ക കോ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് റെ​യി​ൽ​വേ ഉ​റ​പ്പു ന​ൽ​കി​യ​ട്ടു​ണ്ട്.

പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം 86 വി​ദ്യാ​ർ​ഥി​ക​ളാ​ണ് കേ​ര​ള ഹൗ​സി​ൽ എ​ത്തി​യ​ത്. ഇ​തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ട്രാ​വ​ൻ​കൂ​ർ ഹൗ​സി​ലും ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പു​റ​ത്ത് വി​വി​ധ ഡോ​ർ​മെ​റ്റ​റി​ക​ളി​ലും താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി. സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട് ഇ​ന്ന​ലെ കേ​ര​ള ഹൗ​സി​ൽ എ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.