ന്യൂ​ഡ​ൽ​ഹി: പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​രെ ക​ണ്ടാ​ൽ ഉ​ട​ൻ വെ​ടി​വ​യ്ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി സു​രേ​ഷ് അം​ഗാ​ഡി. കേ​ന്ദ്ര​മ​ന്ത്രി എ​ന്ന നി​ല​യി​ലാ​ണ് താ​ൻ ഈ ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദ​ബാ​ദി​ൽ‌ പ്ര​തി​ഷേ​ധ​ക്കാ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ വെ​ടി​വ​യ്ക്ക​ണം. റെ​യി​ൽ​വെ​യ്ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ഈ ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി എ​ന്ന നി​ല​യി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും റെ​യി​ൽ‌​വേ​യ്ക്ക് ഇ​തി​ന​കം വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ചു ക​ഴി​ഞ്ഞ​തി​നാ​ൽ‌ ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കാ​ൻ 13 ല​ക്ഷം പേ​രാ​ണ് രാ​ത്രി​യും പ​ക​ലും റെ​യി​ൽ​വെ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. പ്ര​തി​പ​ക്ഷ പി​ന്തു​ണ​യോ​ടെ ചി​ല സാ​മൂ​ഹി​ക​വി​രു​ദ്ധ​രാ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. വ​ല്ല​ഭാ​യ് പ​ട്ടേ​ൽ ചെ​യ്ത​തു​പോ​ലെ സ​ർ​ക്കാ​ർ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ജ​ന​ങ്ങ​ളെ പ്ര​തി​പ​ക്ഷം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. യ​ഥാ​ർ​ഥ പൗ​ര​ൻ​മാ​ർ​ക്ക് നി​യ​മം മൂ​ലം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.